Vismaya News
Connect with us

Hi, what are you looking for?

NATIONAL

6 ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ വെള്ളത്തിൽ

ബെംഗളൂരു: 6 ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ കനത്ത മഴയിൽ മുങ്ങി. ബെംഗളൂരുവിലെ രാമനഗര ജില്ലയിൽ, വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ, 8,480 കോടി ചെലവിൽ നിർമ്മിച്ച ഹൈവേ റോഡ് മുങ്ങുകയായിരുന്നു. ദേശീയപാതയിലെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. യാത്രക്കാരിൽ ചിലർ സർക്കാരിനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

” കാർ വെള്ളക്കെട്ടിൽ പാതി മുങ്ങിയതോടെ ഓഫ് ആയി. അപ്പോൾ പിന്നിൽ വന്ന ലോറി കാറിൽ ഇടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്‍റെ കാർ നന്നാക്കാൻ ഞാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്. പക്ഷെ അദ്ദേഹം ആ വഴി പരിശോധിച്ചോ? വികാസ് എന്ന യാത്രക്കാരൻ ചോദിച്ചു.

ബമ്പർ-ടു-ബമ്പർ (വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി ഇടിക്കുന്ന അപകടങ്ങൾ) അപകടങ്ങളിൽ തന്‍റെ വാഹനമാണ് ഒന്നാം സ്ഥാനത്തെന്ന് പറഞ്ഞ നാഗരാജു അപകടങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്നും ചോദിച്ചു. പ്രധാനമന്ത്രി ഇപ്പോൾ വന്നിരുന്നെങ്കിൽ 10 മിനിറ്റിനുള്ളിൽ വെള്ളക്കെട്ട് നീക്കം ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...