Wednesday, March 22, 2023

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. കിളിമാനൂർ പവിഴം വീട്ടിൽ രാജേന്ദ്രനേയും ഭാര്യ ശശികലയേയുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ശശികലയെ കൊലപ്പെടുത്തിയ ശേഷം ശേഷം ഭ‌ർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്ന നഗമനത്തിലാണ് പൊലീസ്. ശ്വാസം മുട്ടിച്ച് മരിച്ച നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തുകയായിരുന്നു. വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. ഇരട്ട മരണം നടന്നുവെന്ന വിവരം് അയൽവാസികളാണ് പൊലീസിനെ അറിയിച്ചത്. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles