Wednesday, March 22, 2023

ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ

ശ്രീനഗര്‍ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ കുറിച്ചുള്ള നോട്ടീസിന് മറുപടി തേടി  ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി. ശ്രീനഗറിലെ പ്രസംഗത്തിനിടെ നടത്തിയ ‘സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു’ എന്ന പരാമര്‍ശത്തിലാണ് പൊലീസ് നീക്കം. സ്പെഷ്യല്‍ സിപി സാഗര്‍ പ്രീത് ഹൂഡയും ഡല്‍ഹി ഡിസിപിയും ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് രാഹുലിന്റെ വസതിയിലെത്തിയത്. 

അതേ സമയം രാഹുല്‍ ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര അദ്ദേഹത്തിന്റെ വസതിയിലെത്തി. എന്നാല്‍ പൊലീസ് ആദ്യം ഇവരെ അകത്തേക്ക് കടക്കുന്നത് തടഞ്ഞു. പിന്നീട് അനുമതി നല്‍കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിക്ക് പുറത്ത് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പവന്‍ ഖേര പറഞ്ഞു.

ശ്രീനഗറില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ അവസാന ദിനത്തിലായിരുന്നു ഇന്നും സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന രാഹുലിന്റെ പരാമര്‍ശം. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി പോലീസ് മാര്‍ച്ച് 16 ന് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു. പരാതി ഉന്നയിച്ച സ്ത്രീകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. ഡല്‍ഹി പോലീസിന് രാഹുല്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഞങ്ങള്‍ രാഹുൽ ഗാന്ധിയോട് സംസാരിക്കാന്‍ വന്നതാണെന്ന് പ്രത്യേക സിപി (ക്രമസമാധാനം) സാഗര്‍പ്രീത് ഹൂഡ പറഞ്ഞു. ‘ജനുവരി 30 ന് ശ്രീനഗറില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ തന്റെ സന്ദര്‍ശനത്തിനിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുമുട്ടിയെന്നും തങ്ങൾ  ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി അവർ പറഞ്ഞെന്നും രാഹുൽ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങള്‍ അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നത്.’,സാഗര്‍പ്രീത് ഹൂഡ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles