Wednesday, March 22, 2023

തോട്ടം ശിവകരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി തോട്ടം ശിവകരന്‍ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം സ്വദേശിയാണ്. ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് നിയമനം. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ശിവകരന്‍ നമ്പൂതിരിക്ക് മേല്‍ശാന്തിയാകാന്‍ അവസരം ലഭിച്ചത്.

മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരില്‍ 33 പേര്‍ ഹാജരായി. ഇതില്‍ നിന്ന് യോഗ്യത നേടിയ 28 പേരുടെ പേരുകളാണ് എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചത്. ഉച്ചപൂജ നിര്‍വഹിച്ച ഓതിക്കന്‍ പി.എം ഭവദാസന്‍ നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തു. നിയുക്ത മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. നിലവിലെ ക്ഷേത്രം മേല്‍ശാന്തി ഡോ.കിരണ്‍ ആനന്ദ് നമ്പൂതിരി കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles