Tuesday, June 6, 2023

എംഎൽഎമാർക്കെതിരെയുള്ള നടപടി നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനം: ചെന്നിത്തല

തിരുവനന്തപുരം: നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസെടുത്തത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്ന് രമേശ് ചെന്നിത്തല. നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് നൽകിയ വ്യാജ പരാതി പോലീസിന് നേരിട്ട് കൈമാറി 7 പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്നും സഭയുടെ ചട്ടങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി.

സഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഇത്തരം സന്ദർഭങ്ങളിൽ നേരത്തെ കേസ് പോലീസിന് കൈമാറിയിരുന്നത്. ഇവിടെ ഭരണകക്ഷി അംഗങ്ങൾക്കും അഡീഷണൽ ചീഫ് മാർഷലിനും എതിരായ പരാതികളിൽ ലളിതമായ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ രണ്ട് മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇതിൽ നിന്ന് ഇരട്ടത്താപ്പ് വ്യക്തമാണ്. പരിക്കേറ്റ കെ.കെ രമ നൽകിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. 

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടാൻ പോലും അവസരം നൽകാതെ സ്പീക്കർ തുടർച്ചയായി അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് മാർച്ച് 15 ന് സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ അഡീഷണൽ ചീഫ് മാർഷലിന്‍റെ നേതൃത്വത്തിലുള്ള വാച്ച് ആൻഡ് വാർഡ് സ്റ്റാഫ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതും ഭരണപക്ഷത്തെ രണ്ട് അംഗങ്ങൾ പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചതുമാണ് സംഭവങ്ങളുടെ തുടക്കമെന്ന് ചെന്നിത്തല പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles