Tuesday, June 6, 2023

നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: വഞ്ചിയൂ‍ർ മൂലവിളാകത്ത് സ്ത്രീയ്ക്കെതിരെ ലൈഗിംക അതിക്രമം കാണിച്ച കേസിലെ പ്രതിയെ തിരിച്ചറിയാനാകാതെ പൊലിസ്. ഇക്കഴിഞ്ഞ 13ന് രാത്രിയിലാണ് സ്ത്രീയെ ബൈക്കിലെത്തിയാള്‍ ആക്രമിച്ചത്. മൂന്നു ദിവസത്തിന് ശേഷമാണ് പൊലിസ് കേസെടുത്തത്. പൊലിസ് വിഴ്ച വിവാദമായതോടെയാണ് വിശദമായ അന്വേഷണത്തിലേക്ക് കടന്നത്. 

ഷാഡോ പൊലിസ് ഉള്‍പ്പെടെ അന്വേഷണ സംഘം ഇന്നലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. മൂലവിളാകത്തുനിന്നും മുളവന ഭാഗത്തേക്കാണ് സ്കൂട്ടറിൽ അക്രമി പോയിരിക്കുന്നത്. ഹെൽമറ്റ് ധരിച്ചാണ് അക്രമി യാത്ര ചെയ്തത്. അമിത വേഗത്തിൽ ഒരു വാഹനം പോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. പക്ഷെ വാഹനത്തിൻെറ നമ്പർ തിരിച്ചറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല. പരാതിക്കാരി നൽകിയ വിവരങ്ങള്‍ അനുസരിച്ച് മുമ്പ് കേസിൽ പ്രതിയായവരെയും കുറിച്ചും അന്വേഷണം തുടരുകയാണ്. അക്രമി രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി പരിശോധന ഇന്നും തുടരും

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles