Tuesday, June 6, 2023

യുഡിഎഫ് കൺവെൻഷന്‍റെ വേദിയിൽ ഒരു വനിത പോലുമില്ല; വിമർശനവുമായി രാഹുൽ ഗാന്ധി

മുക്കം: യു.ഡി.എഫ് കൺവെൻഷന്‍റെ വേദിയിൽ ഒരു വനിത പോലും ഇല്ലാത്തതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. വയനാട് നിയോജക മണ്ഡലത്തിൽ രാഹുൽ ഗാന്ധി നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും മുക്കത്ത് യു.ഡി.എഫ് സംഘടിപ്പിച്ച കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനവും സ്ത്രീകളാണ്. അത്രയും ഇല്ലെങ്കിലും കുറഞ്ഞത് 10 അല്ലെങ്കിൽ 15 ശതമാനമെങ്കിലും ഈ വേദിയിൽ സ്ത്രീകൾക്ക് അവസരം നൽകണമായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, തന്‍റെ വീട്ടിലേക്ക് എത്ര തവണ പോലീസിനെ അയച്ചാലും, എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും, എത്ര തവണ ആക്രമിക്കപ്പെട്ടാലും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താൻ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസും ബിജെപിയും ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു എന്നതാണ് സത്യം.

പ്രധാനമന്ത്രി എന്നാൽ ഇന്ത്യ എന്നല്ല. അദ്ദേഹത്തെ വിമർശിക്കുക എന്നാൽ, അത് രാജ്യത്തെ വിമർശിക്കലല്ല. പ്രധാനമന്ത്രിയും ബി.ജെ.പിയും ആർ.എസ്.എസും കരുതുന്നത് തങ്ങളാണ് ഇന്ത്യ എന്നാണ്. പ്രധാനമന്ത്രി ഒരു ഇന്ത്യൻ പൗരൻ മാത്രമാണ്. പ്രധാനമന്ത്രിയെയോ ആർഎസ്എസിനെയോ ബിജെപിയെയോ വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലല്ല. വാസ്തവത്തിൽ, പ്രധാനമന്ത്രിയും ബിജെപിയും ആർഎസ്എസുമാണ് രാജ്യത്തെ ആക്രമിക്കുന്നത്. അവർക്ക് പലരെയും ഭീഷണിപ്പെടുത്താനും സമ്മർദ്ദത്തിലാക്കാനും കഴിയും. ജീവിതകാലം മുഴുവൻ നുണ പറയുന്നവർക്കും നുണകളുടെ മറവിൽ ഒളിക്കുന്നവർക്കും ഇന്ത്യയെ മനസ്സിലാക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles