Tuesday, June 6, 2023

ഇത്തരം പ്രതിഷേധം മുമ്പുണ്ടായിട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സഭയില്‍ സത്യാഗ്രഹ സമരം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപക്ഷം. ചോദ്യോത്തരവേളയില്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ എം.എല്‍.എമാരില്‍ ഭൂരിഭാഗവും പ്രതിപക്ഷത്തിന്റെ രീതിക്കെതിരെ വിമര്‍ശനമുന്നയിച്ച ശേഷമാണ് സഭയില്‍ ചോദ്യത്തിലേക്ക് കടന്നത്. ഇപ്പോള്‍ സഭയില്‍ നടന്നുവരുന്ന രീതിയിലുള്ള പ്രതിഷേധം മുമ്പ് ഉണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റേത് തറപരിപാടിയാണ് എന്നായിരുന്നു വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്തിന്റെ പരിഹാസം. കോണ്‍ഗ്രസിലേയും മുസ്ലിം ലീഗിലേയും പ്രശ്‌നങ്ങല്‍ പുറത്തുവരാതിരിക്കാന്‍ പ്രതിപക്ഷം സഭയെ കരുവാക്കുന്നത് ഖേദകരമാണെന്ന് പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ കുറ്റപ്പെടുത്തി.

‘ഞങ്ങളൊക്കെ മുമ്പ് അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ല. സമാന്തരസഭ ഇവിടെ കൂടിയിട്ടില്ല. സഭയ്ക്ക് അകത്ത് സത്യാഗ്രഹസമരം നടത്തിയിട്ടില്ല. സഭയ്ക്ക് പുറത്ത് സത്യാഗ്രഹസമരം നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആന്‍ഡ് വാര്‍ഡ് വനിതാ അംഗങ്ങളെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരില്‍ കേസെടുത്തിന് പ്രതിഷേധിക്കുകയാണ്.’ ഇത് എവിടുത്തെ ന്യായമാണെന്ന് വി. ശിവന്‍കുട്ടി ചോദിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles