Connect with us

Hi, what are you looking for?

KERALA NEWS

പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ഒറ്റപ്ലാവ് സ്വദേശികളായ ലിജോ ജോസ് (32) മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്. ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴയില്‍ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. മകനെ തോളിലിരുത്തി ലിജോ വെള്ളത്തില്‍ ഇറങ്ങവെ കാല്‍തെറ്റി  പുഴയിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വീഴ്ച്ചയില്‍ മകന്‍ ചെളിക്കുളളിലേക്ക് വീണു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ലിജോയും ചെള്ളിക്കുള്ളില്‍പ്പെടുകയായിരുന്നു.

ബന്ധുക്കളായ രണ്ടുകുട്ടികള്‍ കൂടി ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി തിരച്ചിലില്‍ നടത്തി. എന്നാല്‍ ഏറെ നേരത്തിന് ശേഷമാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം പേരാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...