Vismaya News
Connect with us

Hi, what are you looking for?

GULF

സുഖോയ് 30 യുദ്ധ വിമാനത്തിൽ ‘പറന്നുയര്‍ന്ന്’ ദ്രൗപദി മുർമു


ദില്ലി: 
സുഖോയ് 30 യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ തേസ്പൂര്‍ വ്യോമയാനത്താവളത്തില്‍ നിന്നാണ് രാഷ്ട്രപതി യുദ്ധ വിമാനത്തില്‍ സഞ്ചരിച്ചത്. മൂന്ന് ദിവസത്തെ അസം സന്ദർശത്തിനായി എത്തിയപ്പോഴായിരുന്നു രാഷ്ട്രപതിയുടെ യാത്ര. 2009 ൽ രാഷ്ട്രപതി പ്രതിഭ പാട്ടീലും സുഖോയ് യുദ്ധ വിമാനത്തില്‍ സഞ്ചരിച്ചിരുന്നു. 20 മിനിറ്റം നേരം 800 കിലോമീറ്റർ വേഗതയിലായിരുന്നു അന്നത്തെ പ്രതിഭ പാട്ടിലീന്‍റെ യാത്ര.

ഇത് ആദ്യമായിട്ടാണ് അസമിലെ തേസ്പൂര്‍ വ്യോമത്താവളത്തില്‍ നിന്ന് ഒരു ഇന്ത്യൻ രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പറക്കുന്നത്. ചൈനീസ് അതിര്‍ത്തിയിലുള്ള വ്യോമത്താവളമാണ് തേസ്പൂര്‍. റഷ്യൻ നിര്‍മിത ഇരട്ട എ‍ഞ്ചിനുള്ള എയര്‍ക്രാഫ്റ്റാണ് സുഖോയ് യുദ്ധവിമാനം. ബാലാകോട്ട് ആക്രമണത്തിലടക്കം സുഖോയ് യുദ്ധവിമാനം ഉപയോഗിച്ചിട്ടുണ്ട്. നിലവില്‍ 252 സുഖോയ് വിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. മണിക്കൂറില്‍ 2100 കിലോമീറ്ററാണ് വേഗത.

യുദ്ധവിമാനത്തില്‍ പറന്ന മറ്റ് രാഷ്ട്രപതിമാര്‍

എപിജെ അബ്ദുള്‍കലാം
പ്രതിഭ പട്ടീല്‍
രാംനാഥ് കോവിന്ദ്

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...