Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഇളയരാജയുമായി ഒന്നിക്കുന്നു: പ്രഖ്യാപനവുമായി അൽഫോൺസ് പുത്രൻ

സംവിധായകൻ അല്‍ഫോണ്‍സ് സംഗീത സംവിധായകൻ ഇളയരാജയുമായി ഒന്നിക്കുന്നു. പുതിയ ഒരു സിനിമയ്ക്കായി ഇളയരാജ സാറുമായി ഒന്നിക്കുന്നു എന്ന് അല്‍ഫോണ്‍സാണ് ആരാധകരെ അറിയിച്ചത്.

റോമിയോ പിക്ചേഴ്സുമായുള്ള സിനിമയ്ക്ക് ശേഷമായിരിക്കും ഇത് എന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി. അല്‍ഫോണ്‍സ് പുത്രന്റെ സിനിമയില്‍ ഇത് ആദ്യമായിട്ടായിരിക്കും ഇളയരാജ പ്രവര്‍ത്തിക്കുന്നത്. അല്‍ഫോണ്‍സിന്റെ പുതിയ ചിത്രം റോമിയോ പിക്ചേഴ്സാണ് നിര്‍മിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത് ഒടുവിലായി പ്രദര്‍ശനത്തിനെത്തിയത് ‘ഗോള്‍ഡ്’ ആണ്. ‘ഗോള്‍ഡ്’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുമ്പോള്‍ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തിയത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയാണ്.

എന്നാൽ അല്‍ഫോണ്‍സ് പുത്രൻ ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...