പുതിയ മാറ്റത്തിനായി തയ്യാറെടുക്കുകയാണ് കൃഷി വകുപ്പ്. കാര്‍ഷികോത്പന്നങ്ങളുടെ വിതരണം ഇനി മുതല്‍ ഓണ്‍ലൈനിലൂടെ നടത്തുവാനാണ് തീരുമാനം.കര്‍ഷകര്‍/കര്‍ഷക ഗ്രൂപ്പുകള്‍/കൃഷിക്കൂട്ടങ്ങള്‍/എഫ്.പി.ഒകള്‍ ഉത്പാദിപ്പിക്കുന്ന വിവിധ കാര്‍ഷികോത്പന്നങ്ങളുടെ വിപണനം ഊര്‍ജിതമാക്കി കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് വിവിധ കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള അഗ്രോ എന്ന ഏകീകൃത ബ്രാന്‍ഡിലാണ് കാര്‍ഷിക മൂല്യവര്‍ദ്ധന ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കുന്നത്.ഓരോ കൃഷി ഭവന്‍ തലത്തിലും കര്‍ഷകര്‍/ ഗ്രൂപ്പുകള്‍/സംരംഭകര്‍/കൃഷിക്കൂട്ടങ്ങള്‍/എഫ്.പി.ഒ. എന്നിവര്‍ കൃഷി വകുപ്പിന്റെ സഹായത്തോടെയോ സ്വന്തമായോ ഉത്പാദിപ്പിക്കുന്ന വിവിധ കാര്‍ഷിക കാര്‍ഷികോത്പന്നങ്ങളാണ് വിപണനം നടത്തുന്നത്.