Monday, September 25, 2023

200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ വരുന്നു

200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ വരുന്നു. മുന്‍കൂര്‍ പണമടച്ച് വൈദ്യുതി ഉപയോഗിക്കാനുള്ള പ്രീ പെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ കരാര്‍ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

2022 മേയ് മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചത്. ആദ്യഘട്ടത്തില്‍ കരാറെടുക്കാന്‍ ആളില്ലാതെ വന്ന സാഹചര്യത്തില്‍ വീണ്ടും കരാറിനായി വിളിച്ചിട്ടുണ്ട്.

ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കെഎസ്ഇബി തിരുവനന്തപുരം പബ്ലിക് ഇന്‍ഫര്‍മേഷന്‍സ് ഓഫീസര്‍ അറിയിച്ചു. പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയില്‍ ഗാര്‍ഹിക ഉപയോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടില്ല. പിന്നീടാകും ഇത്തരം ഉപഭോക്താക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

Related Articles

Latest Articles