Monday, September 25, 2023

പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സൈന്യം

ശ്രീനഗര്‍: പൂഞ്ച് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദാരഞ്ജലി അര്‍പ്പിച്ച് സൈന്യം. ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കര്‍ത്തവ്യത്തോടുള്ള സമര്‍പ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് സൈന്യം വ്യക്തമാക്കി. രജൗരിയിലെ മിലിറ്ററി ക്യാമ്പിലായിരുന്നു ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍, ജമ്മുകശ്മീര്‍ പോലീസ്, എഡിജിപി തുടങ്ങി നിരവധി ഉന്നതരാണ് ധീരജവാന്മാര്‍ക്ക് പുഷ്പചക്രം അര്‍പ്പിക്കാനെത്തിയത്.

ചടങ്ങിന് ശേഷം ഒഡീഷയിലെ അല്‍ഗം സാമി ഗ്രാമത്തില്‍ നിന്നുള്ള ലാന്‍സ് നായിക് ദേബാഷിഷിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വിമാനമാര്‍ഗം ജന്മനാട്ടിലേക്ക് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.

നിയന്ത്രണ രേഖയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ ഭീംബര്‍ ഗലിയിലാണ് അപകടമുണ്ടായത്. പൂഞ്ചിലെ സിംഗ് ഗിയോട്ടിയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഹവീല്‍ദാര്‍ മന്‍ദീപ് സിംഗ്, നായിക് ദേബാശിഷ് ബസ്വാള്‍, നായിക് കുല്‍ വന്ത് സിംഗ്, ഹര്‍കൃഷന്‍ സിംഗ്, സേവക് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വീരമൃത്യു വരിച്ചവര്‍.

Related Articles

Latest Articles