Saturday, September 30, 2023

മലയാളത്തിലെ തങ്ങളുടെ ആദ്യത്തെ ഒർജിനൽ വെബ്ബ് സീരിസുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

മലയാളത്തിലെ തങ്ങളുടെ ആദ്യത്തെ ഒർജിനൽ വെബ്ബ് സീരിസുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എത്തുന്നു. കേരള ക്രെെം ഫയൽസ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നടന്മാരായ അജു വർ​ഗീസും ലാലുമാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ‘ഷിജു, പാറയില്‍ വീട്, നീണ്ടകര’ എന്നാണ് ആദ്യ സീസണിന്‍റെ ടെെറ്റിൽ. പൊലീസുകാരായിട്ടാണ് ലാലും അജുവുമെത്തുന്നത്.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സംവിധായകൻ രാഹുൽ റിജി നായർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകൻ അഹമ്മദ് കബീർ ആണ്  വെബ്ബ് സീരിസ് സംവിധാനം ചെയ്യുന്നത്. സീരിസ് എപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്ന കാര്യത്തിൽ ഇതുവരെ വിവരം ഒന്നും തന്നെ ഇല്ല.

Related Articles

Latest Articles