Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

സായിഗ്രാമത്തിൽ സോളാർ പദ്ധതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തോന്നയ്ക്കൽ സായിഗ്രാമത്തിൽ 25 കിലോവാട്ടിന്റെ സോളാർ പദ്ധതി മന്ത്രി കെ.ക‌ൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഫൗണ്ടറും എക്സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ട്രസ്റ്റ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അനന്തുകൃഷ്‌ണൻ ആമുഖ പ്രഭാഷണം നടത്തി. സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രൊഫ.ബി.വിജയകുമാർ,​ എനർജി മാനേജ്മെന്റ് സെന്റർ ജോയിന്റ് ഡയറക്ടർ ദിനേഷ് കുമാർ,​ ബി.ജയചന്ദ്രൻ നായർ,​ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.സുമേഷ് ഗോപിനാഥ്,​ ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്‌ണൻ,​ പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...