Tuesday, June 6, 2023

ഇനി കറിയിലിടാന്‍ മല്ലിയില വീട്ടില്‍ തന്നെ എളുപ്പത്തില്‍ കൃഷി ചെയ്യാം; കൃഷി ചെയ്യുന്നതെങ്ങനെയെന്ന് അറിയാം

കടയില്‍ നിന്നും മല്ലി വിത്തുകള്‍ വാങ്ങിയ പാക്കറ്റ് പൊളിച്ച്‌ വിത്തുകള്‍ ഒരു വെളുത്ത തുണിയില്‍ വിതറുക. അതിനു ശേഷം തുണി മടക്കിയ ശേഷം ഒരു ചപ്പാത്തി കോലോ കുഴലോ ഉപയോഗിച്ച്‌ അധികം ശക്തി കൊടുക്കാതെ അവയുടെ മുകളിലൂടെ ഉടച്ച്‌ കൊടുക്കുക.

വിത്തുകള്‍ രണ്ടായി പിളരാനാണ് ഇങ്ങിനെ ചെയ്യുന്നത്. അതികം ശക്തി പ്രയോഗിക്കാന്‍ പാടുകയും ഇല്ല.

അതിനു ശേഷം തുണി തുറന്ന് അതിലേക്ക് ചകിരിച്ചോറും ചാണകപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച്‌ ആ തുണിയില്‍ തന്നെ പൊതിഞ്ഞ് നന്നായി കെട്ടിവയ്ക്കുക. അതിനു ശേഷം തുണിയുടെ മുകളിലേക്ക വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുക.

പിന്നീട് മൂന്നു ദിവസത്തിനു ശേഷം തുണി തുറന്നു നോക്കാം. തുണിയുടെ പുറത്തേക്കായി തന്നെ ചെറുതായി വേരുകള്‍ വന്നതായി കാണാം. ശേഷം ഒരു ഗ്രോ ബാഗില്‍ മണ്ണും ചകിരിച്ചോറും ചാണക പൊടിയും 3:1:1 എന്ന അനുപാതത്തില്‍ യോജിപ്പ് അതിന്റെ മുകളിലേയ്ക്ക് തുണിയിലുളള മല്ലി വിത്തുകള്‍ വിതറി കൊടുക്കുക.

ഒരാഴ്ച കഴിയുമ്പോഴേക്കും ഇവ ചെറുതായി മണ്ണില്‍നിന്നും മുളച്ചു പൊന്തിയതായി കാണാം. പിന്നീട് ഒരു മാസം കഴിയുമ്പോഴേക്കും വിഷാംശം കലരാത്ത നല്ല ശുദ്ധമായ മല്ലിയില നമുക്ക് ലഭിക്കും. വളരെ എളുപ്പം തന്നെ നമുക്ക് വീട്ടില്‍ കൃഷി ചെയ്യാവുന്ന ഒന്നാണിത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles