Vismaya News
Connect with us

Hi, what are you looking for?

HEALTH

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാൻ പനീർ

ഒരുവിധപ്പെട്ട എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് പനീര്‍. എന്നാല്‍, ഇത് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപാട് ആരോഗ്യഗുണങ്ങള്‍ നല്‍കാന്‍ പനീറിന് കഴിയും. കുട്ടികളുടെ ആരോഗ്യത്തിനും പല്ലുകളുടെ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പനീര്‍.

പനീര്‍ പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പാല്‍ ഉത്പന്നമാണ്. വളരുന്ന കുട്ടികള്‍ക്ക് മികച്ച ഒരു പോഷകമാണ് ഇത്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ധാരാളം പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പനീർ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ കുട്ടികളിലെ ചുമ, ജലദോഷം, ആസ്മ തുടങ്ങിയ രോഗങ്ങളെ തടയുന്നു. ദിവസവും മനുഷ്യശരീരത്തിന് ആവശ്യമായ കാല്‍സ്യത്തിന്റെ 8% പനീറില്‍ നിന്ന് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, എല്ലുകള്‍ക്കും, പല്ലുകള്‍ക്കും ബലം നല്‍കുന്നതിനുമൊപ്പം ഹൃദയ പേശികളുടെ ആരോഗ്യത്തിനും, നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വിറ്റാമിനായ ഫോളേറ്റുകള്‍ പനീറില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭ്രൂണവളര്‍ച്ചയ്ക്ക് സഹായകമാകുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...