Monday, September 25, 2023

ടേസ്റ്റിയുമായ ഒരു വെറൈറ്റി ഐറ്റം; ഗ്രീന്‍ ചിക്കന്‍ തയ്യാറാക്കാം

ഈസിയും ടേസ്റ്റിയുമായ ഗ്രീന്‍ ചിക്കന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.ചിക്കന്‍ – ഒരു കിലോ, ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കിയത്
2.സവാള – രണ്ട്, ചെറുത്
വെളുത്തുള്ളി – ഏഴ് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – നാല്
മല്ലിയില – 75 ഗ്രാം
3.എണ്ണ – നാല്- അഞ്ച് വലിയ സ്പൂണ്‍
4.തൈര് – ഒരു വലിയ സ്പൂണ്‍
5.കുരുമുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍
പെരുംജീരകപ്പൊടി – അര ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവ നന്നായി അരച്ചു വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ അരച്ചു വച്ചിരിക്കുന്ന കൂട്ട് ചേര്‍ത്തു നന്നായി വഴറ്റുക. ഇതില്‍ ചിക്കനും തൈരും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും ചേര്‍ത്ത് പതിനഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. ആവശ്യമെങ്കില്‍ രണ്ടു വലിയ സ്പൂണ്‍ വെള്ളമൊഴിക്കാം. അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. മൂടി മാറ്റിയ ശേഷം ചിക്കന്‍ നന്നായി വരട്ടിയെടുത്ത് വിളമ്പാം.

Related Articles

Latest Articles