Saturday, September 30, 2023

‘പൊന്നിയിന്‍ സെല്‍വന്‍ 2; ആമുഖം കമല്‍ഹാസന്റെ ശബ്ദത്തില്‍; വീഡിയോ

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗം കഥയുടെ ആമുഖം മാത്രമാണ് കാണിച്ചതെങ്കില്‍ നിരവധി ചൊദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ‘പി എസ് 2’-ല്‍ ആവിഷ്‌കരിക്കുന്നത്.

രണ്ടാം ഭാഗത്തിന്റെ റിലീസിന് മുന്നോടിയായി ചിത്രത്തിലെ ലിറിക്കല്‍ ഗാനങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ആമുഖം വീഡിയോയാക്കി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കമല്‍ ഹാസനാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

ജയം രവി, ജയറാം, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളാണ് ‘പൊന്നിയിന്‍ സെല്‍വനി’ലുള്ളത്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

Related Articles

Latest Articles