Monday, September 25, 2023

ഷാരൂഖിന് പിന്നാലെ സല്‍മാനും പഴയ ഫോമിലേക്ക്; ‘കിസി കാ ഭായ് കിസി കി ജാന്‍’ ആദ്യ ദിനം നേടിയത് കോടികള്‍

ഷാരൂഖ് ഖാന് ശേഷം ബോളിവുഡിന് വീണ്ടും പ്രതീക്ഷ നല്‍കി സല്‍മാന്‍ ഖാന്‍. 2021ല്‍ പുറത്തിറങ്ങിയ ‘രാധെ’ മുതല്‍ 2022ല്‍ എത്തിയ ‘ഗോഡ്ഫാദര്‍’ വരെയുള്ള ഫ്‌ളോപ്പ് ചിത്രങ്ങളുടെ നഷ്ടം ഒറ്റ സിനിമ കൊണ്ട് മറികടക്കാന്‍ ഒരുങ്ങുകയാണ് സല്‍മാന്‍.

ഈദ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ സല്‍മാന്‍ ചിത്രം ‘കിസി കാ ഭായ് കിസി കി ജാന്‍’ മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടുന്നത്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലോകമെമ്പാടുമായി 5700 ല്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.

ആദ്യ ദിനം ചിത്രം നേടിയത് 14 കോടി രൂപയാണ്. ചില മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മെട്രോ നഗരങ്ങളില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്ര-ഗുജറാത്ത് വിപണിയില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ആദ്യദിന കളക്ഷന്‍ 15 കോടി രൂപ വരെ ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്കാക്കിയിരുന്നത്. ഈദ് ശനിയാഴ്ച ആയതാണ് 20 കോടി കളക്ഷന്‍ ചിത്രത്തിന് നേടാന്‍ കഴിയാഞ്ഞത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

Related Articles

Latest Articles