Monday, September 25, 2023

50,000 – 80,000 രൂപ വരെ വില, യുവ നടിമാർ സെക്സ് റാക്കറ്റിൽ: സംഘത്തിലെ പ്രധാന നടി അറസ്റ്റില്‍

മുംബൈ: വെള്ളിത്തിരയിൽ ഭാഗ്യ പരീക്ഷണത്തിനായി മുംബൈയിലേക്ക് എത്തുന്ന പെൺകുട്ടികളെ വലവീശിപ്പിടിക്കുന്ന സെക്സ് റാക്കറ്റിലെ പ്രധാന അംഗമായ നടി അറസ്റ്റിൽ. സിനിമ അഭിനയം സ്വപ്നം കണ്ട് നടിമാരാകാന്‍ എത്തുന്ന യുവതികളെ നിന്‍ബന്ധിച്ച്‌ വേശ്യാവൃത്തിയിലേക്ക് കൊണ്ടുവരുന്ന ഭോജ്പുരി നടി സുമൻ കുമാരിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

 ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് 24കാരിയായ സുമന്‍ കുമാരി പിടിയിലായത്. സംഘം അനധികൃത തടങ്കലിലാക്കിയ മൂന്നു വനിതകളെ മുംബൈ പൊലീസ് രക്ഷപ്പെടുത്തി.

ആരെ കോളനി മേഖലയിലെ റോയല്‍ പാം ഹോട്ടലില്‍ മോഡലുകളെ വേശ്യാവൃത്തിക്ക് എത്തിച്ചു നല്‍കാറുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് ഹോട്ടല്‍ റെയ്ഡ് ചെയ്യുകയായിരുന്നു. നടിമാരാകാന്‍ വേണ്ടിയാണ് നഗരത്തിൽ എത്തിയ പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച്‌ സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുകയും തടഞ്ഞു വയ്ക്കുകയുമായിരുന്നു.

ഓരോ മോഡലിനും 50,000 – 80,000 രൂപ വരെയാണ് സുമന്‍ കുമാരി വിലപേശിയിരുന്നത്. ഭോജ്പുരി സിനിമകളായ ലൈല മജ്നു, ബാപ് നംബാരി, ബേട്ട ദാസ് നംബാരി തുടങ്ങിയവയില്‍ അഭിനയിച്ച സുമൻ കുമാരി ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Related Articles

Latest Articles