Monday, September 25, 2023

വൈക്കത്ത് കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം: മൃതദേഹം ഫോറൻസിക് പരിശോധനയ്‌ക്കയച്ചു

കോട്ടയം: വൈക്കം തലയാഴത്ത് മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് മരിച്ച കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ഫോറൻസിക് പരിശോധനയ്‌ക്കയച്ചു. ഫോറൻസിക് പരിശോധനയിൽ അസ്വാഭാവികതകൾ കണ്ടെത്തിയാൽ മാത്രമെ സംഭവത്തിൽ തുടർനടപടികൾ ഉണ്ടാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.

തലയാഴം ആലത്തൂർപടിയിൽ സുരേഷ് ബാബുവിന്റെ വീട്ടിൽ വാടകയ്‌ക്ക് താമസിയ്‌ക്കുന്ന ഇതര സംസ്ഥാനക്കാരിയായ ഐഷ എന്ന ഇരുപതുകാരിയാണ് മാസം തികയാതെ പ്രസവിച്ചത്. കുഞ്ഞ് മരിച്ചതിനെ തുടർന്ന് ഭർത്താവ് നജിമുൾ ഷേക്ക് തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഗർഭിണിയായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് യുവതി മൊഴി നല്‍കിയത്.

വയറുവേദനയെ തുടർന്ന് ശുചിമുറിയിൽ കയറിയപ്പോൾ കുഞ്ഞ് മരിച്ച നിലയിൽ പുറത്തു വരികയായിരുന്നു എന്നതടക്കം ഉള്ള ഐഷയുടെ മൊഴിയിൽ സംശയിക്കത്തക്കതായി യാതൊന്നും ഇല്ലെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്.

Related Articles

Latest Articles