Monday, September 25, 2023

വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന ആനക്കിടങ്ങിലാണ് ജ‍ഡം കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാൻ വച്ച കെണിയിൽ കുടുങ്ങിയാണ് കടുവ ചത്തതെന്നാണ് സൂചന.

ഇന്നലെ രാത്രിയാണ് കടുവ ചത്തതെന്നാണ് വനംവകുപ്പിന്റെ നിഗമനം. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ നിർമിച്ച കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്.

നിലവിൽ വനംവകുപ്പ് പരിശോധന നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

Related Articles

Latest Articles