Monday, September 25, 2023

രാത്രിയില്‍ സുഖമായി ഉറങ്ങാൻ ഈ ജ്യൂസ് ശീലമാക്കൂ രാത്രിയില്‍

ഉറക്കമില്ലാത്തവര്‍ രാത്രിയില്‍ ഒരുഗ്ലാസ് ചെറി ജ്യൂസ് കുടിച്ചിട്ട് കിടന്നാല്‍ മതി, നല്ല സുഖമായി രാത്രിയില്‍ കിടന്നുറങ്ങാം.

ചെറിയിലടങ്ങിയിരിക്കുന്ന മെലാടോണിന്‍ എന്ന വസ്തുവാണ് ഉറക്കത്തെ സഹായിക്കുന്ന പ്രധാന ഘടകം. ഉറക്കപ്രശ്‌നങ്ങള്‍ ഉള്ള ഏതൊരാളും രാത്രിയില്‍ അല്പം ചെറിജ്യൂസ് കഴിക്കുകയാണെങ്കില്‍ സുഖമായി ഉറങ്ങാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കൂടാതെ ചെറി ജ്യൂസ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ചെറി ജ്യൂസ് ദിവസേന കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കുകയും നല്ല ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

Related Articles

Latest Articles