Friday, June 2, 2023

മധ്യപ്രദേശിലെ മൃഗശാലയില്‍ വെള്ളക്കടുവ പ്രസവിച്ചു

ഗ്വാളിയോര്‍:   മധ്യപ്രദേശില്‍ മൃഗശാലയില്‍ വെള്ളക്കടുവ പ്രസവിച്ചു. പത്ത് വയസ് പ്രായമുള്ള വെള്ളക്കടുവയ്ക്കാണ് മൂന്ന് കുഞ്ഞുങ്ങളുണ്ടായത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ മൃഗശാലയായ ഗാന്ധി മൃഗശാലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇതോടെ മൃഗശാലയിലുള്ള കടുവകളുടെ എണ്ണം 10 ആയി. മീര എന്ന വെള്ള കടുവയ്ക്ക് ഉണ്ടായതില്‍ ഒരു കുഞ്ഞ് വെള്ളക്കടുവയും മറ്റ് രണ്ടെണ്ണം സാധാരണ  കടുവ കുഞ്ഞുങ്ങളുമാണ്. രാവിലെ 11.30ഓടെയായിരുന്നു പ്രസവം.

2013ല്‍ ഈ മൃഗശാലയില്‍ തന്നെ ജനിച്ച കടുവയാണ് മീര. ഇത് മീരയുടെ മൂന്നാമത്തെ പ്രസവമാണെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കുന്നത്. കേന്ദ്ര മൃഗശാല അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രത്യേക പരിചരണമാണ്  കടുവയ്ക്ക് നല്‍കുന്നതെന്ന് അധികൃതര്‍ വിശദമാക്കി. ആദ്യ പ്രസവത്തില്‍ മീരയ്ക്ക് മൂന്ന് കുഞ്ഞുങ്ങളും രണ്ടാം പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ടായിട്ടുണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles