Vismaya News
Connect with us

Hi, what are you looking for?

TECH

വീട്ടിലെത്തി സര്‍വീസ് ചെയ്യും ഷവോമി; ഫ്രീ സര്‍വീസിന്‍റെ വിവരങ്ങള്‍ ഇങ്ങനെ

മുംബൈ: ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ സ്മാര്‍ട്ട് ടിവി നിര്‍മ്മാതാക്കളാണ് ഷവോമി. വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ എന്നും പുതിയ മോഡലുകളും സേവനങ്ങളും നല്‍കാറുള്ള ഷവോമി പുതിയൊരു സേവനം കൂടി അവതരിപ്പിക്കുകയാണ്. പുതിയ സേവനത്തില്‍ മുതിർന്ന പൗരന്മാർക്കായി ഷവോമി വീട്ടിലെത്തി ഫോണ്‍ സര്‍വീസ് നടത്തി നല്‍കും. ഷവോമിയുടെ പ്രതിനിധി നേരിട്ട് വീട്ടിലെത്തി ആവശ്യമായ ഉപയോക്താവിന് വേണ്ടി പുതിയ ഉപകരണം സെറ്റപ്പ് ചെയ്ത് കൊടുക്കുകയും ചെയ്യും. 

സിംപിളായി ഒരു ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ആവശ്യമായ സര്‍വീസ് തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഈ സേവനം ലഭ്യമാകും എന്നാണ് ഷവോമി പറയുന്നത്. വിവരങ്ങള്‍ നല്‍കിയാല്‍ ഷവോമി ഫോണില്‍ ഉപയോക്താവിനെ ബന്ധപ്പെടും. പിന്‍കോഡ് അടിസ്ഥാനത്തില്‍ ഏതൊക്കെ സേവനങ്ങള്‍ ഒരോ പ്രദേശത്ത് ലഭ്യമാകും എന്ന് മനസിലാക്കാം. 

ഇതിന് പുറമേ ഷവോമി ഉപഭോക്താക്കൾക്ക് ഹോട്ട്‌ലൈൻ നമ്പർ 1800-103-6286 വഴിയും വാട്ട്‌സ്ആപ്പ് നമ്പറായ  8861826286 വഴിയും ഹോം സര്‍വീസിനായി ടോക്കണുകൾ നേടാം എന്നും ഷവോമി പറയുന്നു. 

ഈ സേവനം നിലവില്‍ അടുത്തുള്ള സേവന കേന്ദ്രത്തിന്റെ 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് മാത്രമായിരിക്കും ലഭ്യമാക്കുക. മുതിർന്ന പൗരന്മാർക്കുള്ള ഈ സേവനം സൗജന്യ ആദ്യത്തെ മുപ്പത് ദിവസം ഫ്രീയായിരിക്കും.
മറ്റ് ഉപഭോക്താക്കൾക്കും സേവനങ്ങൾ പ്രയോജനപ്പെടുത്താമെങ്കിലും ചാർജായി 249 രൂപ നൽകേണ്ടിവരും.

ആദ്യഘട്ടത്തിൽ, അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ,ദില്ലി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നോയിഡ, പൂനെ എന്നിവ ഉൾപ്പെടുന്ന 15 നഗരങ്ങളിലാണ് സേവനം ലഭ്യമാകുക.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...