Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

മാലിന്യം ഉറവിടത്തിൽതന്നെ നിർമാർജനം ചെയ്യാൻ ആറ്റിങ്ങൽ നഗരസഭ

ആ​റ്റി​ങ്ങ​ൽ: മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ​ത​ന്നെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ബൃ​ഹ​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. നി​ല​വി​ൽ അ​ഞ്ച്​ ട​ണ്ണോ​ളം ജൈ​വ- അ​ജൈ​വ മാ​ലി​ന്യ​മാ​ണ് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ സം​ഭ​രി​ച്ച്​ സം​സ്ക​രി​ക്കു​ന്ന​ത്. കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ​ത്ത​ലൂ​ടെ​യാ​ണി​ത്. പ​ല ഭാ​ഗ​ങ്ങ​ളി​ലും കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണം പ​രാ​ജ​യ​പ്പെ​ടു​ക​യും ബ്ര​ഹ്മ​പു​ര​ത്ത് ഉ​ണ്ടാ​യ​ത് പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും.

ഇ​ത് ഒ​ഴി​വാ​ക്കാ​ൻ പ​ര​മാ​വ​ധി മാ​ലി​ന്യം ഉ​റ​വി​ട​ങ്ങ​ളി​ൽ​ത​ന്നെ സം​സ്ക​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. വീ​ടു​ക​ളി​ലും വ​ലി​യ​തോ​തി​ൽ മാ​ലി​ന്യം ഉ​ണ്ടാ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ലി​ന്യം അ​വി​ടെ​ത​ന്നെ സം​സ്ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കും.

കു​ടും​ബ​ശ്രീ യൂ​നി​റ്റ്, 70 ഹ​രി​ത​ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​പ​രി​ധി​യി​ലെ 11,542 വീ​ടു​ക​ളി​ൽ നി​ന്നും, 2511 സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും നി​ല​വി​ൽ ജൈ​വ മാ​ലി​ന്യ​വും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും ദി​നം​പ്ര​തി ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കു​ന്നു. ബ​യോ​ക​മ്പോ​സ്റ്റ് യൂ​നി​റ്റു​ക​ൾ വീ​ടു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. ഇ​തി​നാ​യി 13,75,000 രൂ​പ ചെ​ല​വി​ട്ട് വാ​ങ്ങി​യ ബ​യോ​ക​മ്പോ​സ്റ്റ് ബി​ൻ 638 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു.

പ്ര​ത്യേ​കം സ​ബ്സി​ഡി​യി​ലൂ​ടെ 14,175 രൂ​പ വി​ല​യു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്റ് 2580 രൂ​പ നി​ര​ക്കി​ൽ 93 കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും. പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ​നി​ന്ന് 41 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് അ​ഞ്ച്​ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​യും ഒ​രു മി​നി​ലോ​റി​യും 33 ലി​റ്റ​ർ ബി​ന്നു​ക​ളും വാ​ങ്ങി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ കൂ​റ്റ​ൻ ബി​ന്നു​ക​ളും ല​ഭ്യ​മാ​ക്കി. ഇ​വ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ക്കും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...