ഇതരമതസ്ഥരായ യുവാക്കള്‍ ക്രൈസ്തവ ദേവാലയത്തില്‍ പ്രവേശിച്ചു തിരുവോസ്തി സ്വീകരിച്ചത് കടന്നുകളയാന്‍ ശ്രമം. തടഞ്ഞുവെച്ച് പൊലീസിന് കൈമാറി പള്ളി അധികൃതര്‍. ബാനര്‍ജി റോഡിലെ കണ്ണംകുന്നത്ത് പള്ളിയില്‍ കയറിയ മൂന്നു യുവാക്കള്‍ തിരുവോസ്തി സ്വീകരിക്കുകയും ഒരു യുവാവ് അതു കഴിക്കാതെ പോക്കറ്റിലിടുകയും.
മറ്റുരണ്ടുപേര്‍ പാതി കഴിച്ച് പോക്കറ്റിനുള്ളില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പള്ളി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യുവാക്കളെ തടഞ്ഞു നിര്‍ത്തി എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. സെന്‍ട്രല്‍ എസ്.എച്ച്.ഒ: എസ്.വിജയശങ്കറുടെ നേതൃത്വത്തില്‍ പള്ളിയിലെത്തിയ പോലീസ്, യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്