Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മണ്ണ്​ മൂടുന്നു

ചി​റ​യി​ൻ​കീ​ഴ്: അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തെ​തു​ട​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ അ​ഞ്ചു​തെ​ങ്ങ് മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ന്റെ അ​ഴി​മു​ഖ​ത്ത് വീ​ണ്ടും മ​ണ്ണു​മൂ​ട​ൽ പ്ര​തി​ഭാ​സം.

തു​റ​മു​ഖ ചാ​ലി​ൽ ക്ര​മാ​തീ​ത​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ​ത്തി​ട്ട​യി​ൽ ഇ​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത വ​ർ​ധി​ച്ചു. ഇ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്.

ആ​ശാ​സ്ത്രീ​യ പു​ലി​മു​ട്ട് നി​ർ​മാ​ണം​മൂ​ലം അ​ഴി​മു​ഖ​ത്ത് ക്ര​മാ​തീ​ത​മാ​യി മ​ണ്ണ​ടി​ഞ്ഞു കൂ​ടി​യ​തി​നെ​തു​ട​ർ​ന്ന് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. 60 ലേ​റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി. ല​ക്ഷ​ങ്ങ​ളു​ടെ മ​ത്സ്യ​ബ​ന്ധ​ന അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​വും സം​ഭ​വി​ച്ചു.

അ​പ​ക​ട​മ​ര​ണം സം​ഭ​വി​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ മു​ത​ല​പ്പൊ​ഴി​യു​ടെ അ​ശാ​സ്ത്രീ​യ​ത​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​മി​തി​ക​ളെ നി​യ​മി​ക്കാ​റു​ണ്ട്. തു​ട​ർ​ന്ന് തു​റ​മു​ഖ ഇ​ട​നാ​ഴി​യി​ൽ ട്രെ​ഡ്ജി​ങ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി മ​ണ​ൽ നീ​ക്കം​ചെ​യ്യാ​നും സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ന്നും ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​ന്നി​ല്ല എ​ന്ന​തി​ന്റെ തെ​ളി​വാ​ണ് തു​റ​മു​ഖ ക​വാ​ട​ത്ത് വീ​ണ്ടും മ​ണ​ൽ അ​ടി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി അ​ജി ജോ​സ​ഫി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘അ​ത്യു​ന്ന​ത​ങ്ങ​ൾ’ വ​ള്ളം മ​ണ​ൽ​ത്തി​ട്ട​യി​ൽ ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ നാ​ല്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വ​ള്ള​വും മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും തി​ര​യി​ൽ​പെ​ട്ടു.

മു​ത​ല​പ്പൊ​ഴി സു​ര​ക്ഷി​ത​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി​യി​രി​ക്കെ​യാ​ണ് വീ​ണ്ടും അ​ഴി​മു​ഖ​ത്ത് ക്ര​മാ​തീ​ത​മാ​യി മ​ണ്ണ​ടി​ഞ്ഞു​കൂ​ടു​ന്ന​ത്. തു​റ​മു​ഖ വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്ന്​ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ളം ജീ​വ​ഹാ​നി​ക​ളും ആ​വ​ർ​ത്തി​ക്കു​മെ​ന്ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...