Friday, June 2, 2023

നിങ്ങളുടെ ഉറക്കം അഞ്ച് മണിക്കൂറില്‍ താഴെയാണോ? സൂക്ഷിക്കുക!

ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കവും കൂടിയെ തീരൂ. 8 മണിക്കൂറാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഉറക്കം എന്നാണ് പറയുന്നത്. അഞ്ച് മണിക്കൂറോ അതില്‍ താഴെയോ പ്രതിദിനം ഉറങ്ങുന്നവരെ അവരുടെ അന്‍പതുകളില്‍ കാത്തിരിക്കുന്നത് മാറാരോഗങ്ങളെന്നാണ് പഠനറിപ്പോർട്ട്. ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇക്കൂട്ടർക്ക് മധ്യവയസ്സില്‍ രണ്ടോ അതിലധികമോ മാറാരോഗങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് അര്‍ബുദം, പ്രമേഹം, പക്ഷാഘാതം, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഭാവിയിൽ പിടിപെടാൻ സാധ്യതയുണ്ട്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്.

ആരോഗ്യത്തിന് ദോഷകരമായ ഉറക്കശീലങ്ങൾ മാറാരോഗങ്ങള്‍ക്കുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഉറക്കക്കുറവ് അകാലമരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നും പിഎല്‍ഒഎസ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles