Friday, June 2, 2023

ഔദ്യോഗിക ലിസ്റ്റിൽ പേരില്ല; പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിൽക്കാതെ ഗവർണർ മടങ്ങി

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കൊച്ചിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിപ്പോയി. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ ലിസ്റ്റിൽ പേരില്ലാത്തതിനാലാണ് ഗവർണർ തിരിച്ചു പോയത്. പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ ഔദ്യോഗിക പരിപാടികൾ ഇല്ലെന്നും അതുകൊണ്ടാണ് കൊച്ചിയിൽ സ്വീകരിക്കാൻ നിൽക്കാതെ മടങ്ങുന്നതെന്നുമായിരുന്നു ഗവർണർ മാധ്യമങ്ങളോട് പറഞ്ഞത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്താണെന്നും അവിടെ വെച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലേത് രാഷ്ടീയ പരിപാടികളാണ്. ഇന്നലെ ഗവർണർ കൊച്ചിയിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടവരുടെ ഔദ്യോഗിക പട്ടിക പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് ഗവർണറെ ഒഴിവാക്കിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീൽ നിന്നും എത്തിയത്.
ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് സ്വീകരിക്കും. തിരുവനന്തപുരത്ത് പ്രധാന മന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ഉണ്ടാകും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles