Monday, September 25, 2023

എഐ ചിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്, സവിശേഷതകൾ അറിയാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, സ്വന്തം നിലയ്ക്ക് വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. അഥീന എന്ന കോഡ് നാമമാണ് ചിപ്പിന് നൽകിയിട്ടുള്ളത്. ഇവ ചാറ്റ്ജിപിടി പോലുള്ള സാങ്കേതിക വിദ്യകളുടെ തുടർ വികസനത്തിന് സഹായിക്കുന്നതാണ്.

മനുഷ്യരെ പോലെ തന്നെ സംസാരിക്കാനും, ഭാഷ മനസിലാക്കാനും സഹായിക്കുന്ന തരത്തിലാണ് പുതിയ ചിപ്പുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇവയിൽ ഡാറ്റാ പ്രോസസിംഗ്, തിരിച്ചറിയൽ, മനുഷ്യ സംഭാഷണം അനുകരിക്കൽ തുടങ്ങിയവയും ഉൾപ്പെടുത്തുന്നതാണ്. 2019 മുതലാണ് എഐ ചിപ്പുകൾ വികസിപ്പിക്കാൻ മൈക്രോസോഫ്റ്റ് ആരംഭിച്ചത്.

മൈക്രോസോഫ്റ്റ് ബിംഗ് സെർച്ച് എഞ്ചിനുകളിൽ എഐ ഫീച്ചർ ലഭ്യമാണ്. നിലവിൽ, മറ്റ് ചിപ്പ് നിർമ്മാതാക്കളിൽ നിന്നാണ് എഐ ചിപ്പുകൾ മൈക്രോസോഫ്റ്റ് വാങ്ങുന്നത്. അതേസമയം, ആഗോള ഭീമന്മാരായ ആമസോൺ, ഗൂഗിൾ തുടങ്ങിയ കമ്പനികളും എഐ ചിപ്പുകൾ വികസിപ്പിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Latest Articles