Friday, June 2, 2023

എഐ ക്യാമറ വിവാദം: എസ്ആർഐടിയുമായി നിലവിൽ ബന്ധവുമില്ലെന്ന് ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി

കോഴിക്കോട്: സംസ്ഥാനത്തെ എഐ ക്യാമറ വിവാദത്തിൽ പെട്ട എസ്ആർഐടി കമ്പനിയുമായി നിലവിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഊരാളഉങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി.മുൻപ് രൂപീകരിച്ച യുഎൽസിഎസ് എസ്ആർഐടി സംരംഭം 2018 ൽ പിരിച്ചുവിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിവികസന സോഫ്റ്റ്‌വെയർ പദ്ധതിക്കായി മുമ്പ് എസ്ആർഐടി ഊരാളുങ്കലുമായി സഹകരിച്ചിട്ടുണ്ടെന്ന് രമേശൻ പാലേരി പറഞ്ഞു. ഈ സംയുക്ത സംരംഭമാണ് യുഎൽസിസിഎസ് എസ്ആർഐടി. ദൗത്യം അവസാനിച്ചതോടെ 2018ൽ ഈ സംരഭം പിരിച്ചു വിട്ടു. വെബ്സൈറ്റുകൾ അപ്ഡേറ്റാകാത്തത് കൊണ്ടാണ് പഴയ വിവരങ്ങൾ ഇപ്പോഴും കിടക്കുന്നത്. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് പല താത്പര്യങ്ങളും കാണും. പ്രസാദിയോ കമ്പനിയെ കുറിച്ച് കേട്ടിട്ട് പോലുമില്ല. ഒരു അന്വേഷണം നടത്തിയാൽ ഈ കാര്യങ്ങൾ എല്ലാവർക്കും ബോധ്യപ്പെടും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles