Friday, June 2, 2023

വിവാഹ വാഗ്ദാനം നൽകി ബലാത്സം​ഗം ചെയ്തു: കൊല്ലം സ്വദേശിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ 

എഴുകോൺ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സം​ഗം ചെയ്ത കേസില്‍ വയനാട് സ്വദേശി പിടിയിൽ. വയനാട് മാനന്തവാടി പെരുമ്പിൽ വീട്ടിൽ ജിതിൻ ജോൺ (28) ആണ് എഴുകോൺ പൊലീസിന്റെ പിടിയാലയത്. കൊല്ലം നെടുമ്പായിക്കുളം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ വർഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം. ജോലി സംബന്ധമായി വയനാട്ടിൽ എത്തിയ

യുവതിയുമായി പരിചയത്തിലായ ജിതിൻ ഗോവയിൽ താൻ താമസിച്ചിരുന്ന ഫ്ളാറ്റിൽ യുവതിക്കൊപ്പം രണ്ട് മാസത്തോളം താമസിച്ചു. ഇതിനിടയിൽ നിരന്തരം ശാരീരിക ബന്ധത്തിലേർപ്പെട്ടു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നാണ് പരാതി. നഗ്നചിത്രങ്ങൾ പകർത്തി പ്രദർശിപ്പിച്ചതായും പരാതിയുണ്ട്. ഗോവയിലെത്തിയാണ് എഴുകോൺ പൊലീസ് പ്രതിയെ പിടികൂടിയത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles