Friday, June 2, 2023

നായകനായി റാഫിയുടെ മകൻ മുബിൻ, സംവിധാനം നാദിർഷാ


കലന്തൂർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കലന്തൂർ നിർമ്മിച്ചു നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്നു. ചടങ്ങ് പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറി. നടൻ ദിലീപ്, ബി ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ, നമിതാ പ്രമോദ്, ലാൽ, ബിബിൻ ജോർജ്, ഷാഫി, രമേശ്‌ പിഷാരടി തുടങ്ങിയവർ പൂജാ വേദിയിലെത്തിയിരുന്നു.

സംവിധായകനെന്ന നിലയിലെ നാദിർഷയുടെ ആറാമത്തെ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് രചന നിർവഹിച്ച റാഫിയാണ്. ‘സംഭവം നടന്ന രാത്രിയിൽ ‘ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്. അർജുൻ അശോകനും ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവതാരം ദേവിക സഞ്ജയ്‌ ആണ് നായിക.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles