Monday, September 25, 2023

കുടുംബശ്രീയുടെ കൂട്ടായ്മയിൽ ഒരുങ്ങിയത് ആറ് വീടുകൾ ; കുടുംബങ്ങൾക്ക് വീടുകളുടെ താക്കോൽ ഇന്ന് കൈമാറും

കണ്ണൂർ ജില്ലയിലെ ആറളം ഫാ  ആദിവാസി മേഖലയിൽ കുടുംബശ്രീ കൂട്ടായ്മയിൽ ആറ്‌ കുടുംബങ്ങൾക്ക്‌ പുതിയ വീടുകൾ ഒരുങ്ങി .

ഫാം ഒമ്പതാം ബ്ലോക്കിലെ കുടുംബങ്ങൾക്കാണ്‌ പുതിയ വീടുകൾ. വീടുകളുടെ താക്കോൽദാനം ഇന്ന് മൂന്നിന്‌ വി ശിവദാസൻ എംപി കൈമാറും.

560 ചതുരശ്ര അടി വിസ്‌തൃതിയിലാണ്‌ ഓരോ വീടും നിർമിച്ചത്‌. ജില്ലാ കുടുംബശ്രീ മിഷൻ സഹായത്തോടെ രൂപീകരിച്ച ആറളം പഞ്ചായത്ത്‌ സിഡിഎസിന്‌ കീഴിലെ സ്‌ത്രീകളുടെ നിർമാണ കൂട്ടായ്‌മയായ മേസൺ ഗ്രൂപ്പിനായിരുന്നു നിർമാണച്ചുമതല.

രണ്ട്‌ മാസംകൊണ്ടാണ്‌ മികച്ച രൂപഭംഗിയും ഈടും ഉറപ്പുമുള്ള വീടുകളുടെ നിർമാണം പൂർത്തിയായത്‌. ഐഡിഡിപിയാണ്‌ വീട്‌ നിർമാണത്തിനുള്ള ഫണ്ട്‌ ആറളം ടിആർഡിഎം മുഖേന ഗുണഭേക്താക്കൾക്ക്‌ നൽകിയത്‌. തറ നിർമാണം തൊട്ടുള്ള പ്രവൃത്തികൾ സ്‌ത്രീകളുടെ സംഘം ഏറ്റെടുത്തു.

നേരത്തെ കുടുംബശ്രീ നിർമാണ കൂട്ടായ്മയായ മേസൺ ഗ്രൂപ്പ്‌ നാല്‌ വീടുകൾ ആദിവാസി മേഖലയിൽ നിർമിച്ച്‌ വൈദഗ്‌ധ്യം തെളിയിച്ചിരുന്നു. തുടർന്നാണ്‌ ആറ്‌ വീടുകളുടെ നിർമാണംകൂടി അഞ്ചംഗ പെൺസംഘം ഏറ്റെടുത്ത്‌ മികവ്‌ തെളിയിച്ചത്‌. കമ്പി മുറിക്കാനും കെട്ടാനും വാർപ്പ്‌ പണിക്കും മറ്റുമുള്ള പരിശീലനം ഇവർക്ക്‌ കുടുംബശ്രീ മുഖേന ലഭിച്ചിരുന്നു.

Related Articles

Latest Articles