പൂരപ്രേമികൾക്ക് ഇന്ന് മുതൽ ആവേശത്തിന്റേയും, ആഘോഷത്തിന്റെയും ദിനങ്ങളാണ്. പൂരങ്ങളുടെ പൂരമായ തൃശൂർപൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂര പതാകകൾ ഉയരുന്നതോടെ കൊടിയേറ്റം പൂർണമാകും.തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയാണ് കൊടിയേറ്റം. രാവിലെ 11.30നും 12നും ഇടയിലാണ് പാറമേക്കാവിന്റെ കൊടിയേറ്റം. പിന്നാലെ ഘടകക്ഷേത്രങ്ങളായ
ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയരും. ഈ മാസം 30 നാണ് പൂരം.