രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. എന്നാൽ ഇപ്പോൾ കോവിഡ് കേസുകൾ കുറയുന്നുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്.
രാജ്യത്ത് 69 ദിവസത്തിനു ശേഷം പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം 7178 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ സജീവ കേസുകൾ 65683 ആണ്. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.16 ആണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കുറയുന്നുണ്ടെന്ന ശുഭ സൂചനയാണ് ലഭിക്കുന്നത്.