Tuesday, June 6, 2023

വിരാട് കോലിക്ക് വമ്പന്‍ പിഴ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ  ജയം സ്വന്തമാക്കിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ വമ്പന്‍ പിഴ.

റോയല്‍സിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് ബാംഗ്ലൂര്‍ എറിഞ്ഞിരുന്നത്. ഇതോടെ കോലിക്ക് 24 ലക്ഷം രൂപയാണ് മാച്ച് റഫറി പിഴയായി വിധിച്ചത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തെറ്റ് ആവര്‍ത്തിച്ചതോടെയാണ് കോലിക്ക് പിഴ കൂട്ടിയത്. വരും മത്സരങ്ങളിലും തെറ്റ് ആവര്‍ത്തിച്ചാല്‍ കോലിക്ക് ഒരു മത്സര വിലക്ക് അടക്കം വന്നേക്കും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles