Friday, June 2, 2023

മിൽമ നെയ്യിന് വില വർധിപ്പിച്ചു; വർധിപ്പിച്ചത് ലിറ്ററിന് 40 രൂപ

മിൽമ നെയ്യിന് വില വർധിപ്പിച്ചു. ലിറ്ററിന് 40 രൂപയാണ് വർധിപ്പിച്ചത്. എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകൾ ഏതാനും ദിവസം മുൻപ് വർദ്ധന വരുത്തിയിരുന്നു

ലിറ്ററിന് 680 രൂപയായിരുന്ന വില ഇതോടെ 720 രൂപയായി. അതേസമയം, കഴിഞ്ഞദിവസം മുതൽ മലബാർ മേഖല യൂണിയനും വില വർധിപ്പിച്ചതോടെ സംസ്ഥാനത്താകെ വിലവർധന പ്രാബല്യത്തിലായി.

ഇക്കഴിഞ്ഞ നവംബറിൽ മിൽമ പാലിന്റെ വില വർധനയ്ക്കൊപ്പം നെയ്യിന് ലിറ്ററിന് 40 രൂപ കൂട്ടിയിരുന്നു. മിൽമ വില വർധിപ്പിക്കുകയാണെങ്കിൽ മറ്റു ബ്രാൻഡുകളും വില വർദ്ധിപ്പിക്കും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles