Tuesday, June 6, 2023

ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ; ദീർഘ ദൂര സർവീസുകൾക്ക്‌ ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെയുള്ള ഏഴോളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നും യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യും. വന്ദേഭാരത് ഫ്ലാഗ് ഓഫിന്റെ ഭാഗമായാണ് നിയന്ത്രണം.

നാഗർകോവിൽ – കൊച്ചുവേളി സ്‌പെഷ്യൽ നേമത്ത് സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം – കൊല്ലം അൺറിസർവ്ഡ് സ്‌പെഷ്യൽ സർവീസ് ആരംഭിക്കുന്നത് കഴക്കൂട്ടത്ത് നിന്നാകും .

കന്യാകുമാരി – പൂനൈ എക്‌സ്പ്രസിന് നാഗർകോവിലിനും തിരുവനന്തപുരത്തിനും ഇടയിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷയുടെ ഭാഗമായാണ് നടപടി.

അതേസമയം തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലൂടെ യാത്രക്കാർക്ക് ഇന്ന് പ്രവേശനം ഉണ്ടായിരിക്കില്ല. പകരം പവറോസ് റോഡിലെ ഗേറ്റ് പ്രയോജനപ്പെടുത്തണമെന്ന് സതേൺ റെയിൽവേ അറിയിച്ചു. . രാവിലെ 10.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുക.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles