സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ നിൽക്കുമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. സംസ്ഥാനത്തെ ചില ജില്ലകളിൽ മഴപെയ്യുമെങ്കിലും താപനില കുറയുന്നതിന്റെ സൂചന കാലാവസ്ഥ കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ സാധാരണയേക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് അധികമായിരുന്നു താപനില. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഉയർന്ന താപനില.
അതേസമയം, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം 36 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെട്ടു.