Tuesday, June 6, 2023

ഐപിഎൽ ഫൈനൽ മത്സരങ്ങൾ അഹമ്മദാബാദിൽ നടക്കും

ഐപിഎൽ പതിനാറാം സീസണിന്റെ ഫൈനലിനും രണ്ടാം ക്വാളിഫയർ മത്സരത്തിനും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകും. 26ന് രണ്ടാം ക്വാളിഫയറും 28ന് ഫൈനലും നടക്കും.

അതേസമയം, ഒന്നാം ക്വാളിഫയറും എലിമിനേറ്ററും ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുക. മെയ് 23ന് ഒന്നാം ക്വാളിഫയറും 24ന് എലിമിനേറ്റർ മത്സരങ്ങളും നടക്കും. മാർച്ച് 31ന് ഈ സീസണിലെ ഉദ്ഘാടന മത്സരത്തിന് വേദിയായതും അഹമ്മദാബാദിലെ സ്റ്റേഡിയമാണ്. മാത്രമല്ല കഴിഞ്ഞ സീസണിലെ ഫൈനലും ഇതേ വേദിയിൽ വച്ചായിരുന്നു നടന്നത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles