Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ദരിദ്രരുടെ എണ്ണം കുറയുന്നതിലല്ല കാര്യം, ദാരിദ്ര്യം ഇല്ലാതാകണം -മുഖ്യമന്ത്രി


പത്തനംതിട്ട:
 ദരിദ്രരുടെ എണ്ണത്തിൽ കുറവുവരുന്നതിലല്ല കാര്യമെന്നും, ദാരിദ്ര്യം ഇല്ലാതാവുന്നതാണ് വലുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിദാരിദ്ര്യനിർമാർജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ കുടുംബങ്ങൾക്കുള്ള മൈക്രോപ്ലാൻ തയ്യാറാക്കിയതിെന്റയും അവകാശം അതിവേഗം പദ്ധതിയുടെ പൂർത്തീകരണത്തിെന്റയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അതിദരിദ്രർ 25 ശതമാനം ഉള്ളപ്പോൾ കേരളത്തിൽ അത് 0.71 ശതമാനംമാത്രമാണ്. ഇത്രയും ചെറിയ സംഖ്യയാണെന്നുപറഞ്ഞ് ഗൗരവമായി കാണാതിരിക്കുകയല്ല സർക്കാർ ചെയ്തത്. ഇതേത്തുടർന്നാണ് സംസ്ഥാനത്ത് സർവേ നടത്തി 64,006 അതിദരിദ്രകുടുംബങ്ങളെ കണ്ടെത്തിയതും തുടർപ്രവർത്തനം നടത്തി അവരെ സഹായിക്കുന്നതും.

3724 പേർക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഇല്ലെന്നുള്ള വിവരം ഇവിടത്തെ എല്ലാ രാഷ്ട്രീയപാർട്ടികളെയും ലജ്ജിപ്പിക്കുന്നതാണ്. അതിദരിദ്രരായി കണ്ടെത്തിയവരിൽ 2553 പേർക്ക് റേഷൻ കാർഡ്, 3125 പേർക്ക് ആധാർ കാർഡ്, 857 പേർക്ക് സാമൂഹികസുരക്ഷാ പെൻഷൻ, 1251 പേർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ്, 773 പേർക്ക് ബാങ്ക് അക്കൗണ്ട്, 1174 പേർക്ക് തൊഴിലുറപ്പുകാർഡ്, മൂന്ന്‌ ട്രാൻസ്‌ജെൻഡറുകൾക്ക് തിരിച്ചറിയൽ കാർഡ്, 198 പേർക്ക് പാചകവാതക കണക്ഷൻ, 118 പേർക്ക് വൈദ്യുതി കണക്ഷൻ, 193 പേർക്ക് ഭിന്നശേഷി തിരിച്ചറിയൽ കാർഡ് എന്നിവ നൽകാൻ കഴിഞ്ഞു. അതിദരിദ്രരായ 11,340 പേരെ

ലൈഫ് പദ്ധതിയുടെ പട്ടികയിലുൾപ്പെടുത്തി. 397 പേരെ കുടുംബശ്രീയുടെ ഭാഗമാക്കാനും കഴിഞ്ഞു.

അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളിൽ അഞ്ചുശതമാനം പട്ടികവർഗത്തിലും 20 ശതമാനം പട്ടികജാതിയിലുമുള്ളവരാണ്. 75 ശതമാനംപേരും മറ്റുവിഭാഗത്തിൽപ്പെട്ടവരാണ് -മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. അതിദരിദ്രർക്കുള്ള റേഷൻ കാർഡ് വിതരണം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. മന്ത്രി വീണാ ജോർജ് ആരോഗ്യ ഉപകരണവിതരണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉപജീവന ഉപാധി വിതരണവും നിർവഹിച്ചു.

ആന്റോ ആന്റണി എം.പി., എം.എൽ.എ.മാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ. കെ.യു.ജനീഷ്‌കുമാർ, അഡ്വ.പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യം, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...