Monday, September 25, 2023

ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പരസ്യ സംവിധാനത്തിന് ഒരുങ്ങുന്നു

ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പരസ്യ സംവിധാനത്തിന് ഒരുങ്ങുന്നു. മകന്റെ സംവിധാനത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് ഷാരൂഖാൻ തന്നെയാണെന്നതാണ് പരസ്യത്തിന്റെ പ്രേത്യേകത. പരസ്യത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. ഒരു ആഡംബര ബ്രാൻഡിന്റെ പരസ്യചിത്രമാണ് ആര്യൻ ഖാൻ സംവിധാനം ചെയ്തിരിക്കുന്നത്.

അഭിനയത്തേക്കാൾ കൂടുതൽ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആര്യൻ ഖാന് താൽപ്പര്യം. ടീസർ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്ചില്ലീസ് പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രം ആര്യൻ ഖാൻ സംവിധാനം ചെയ്യുമെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു.

മകന്റെ സംവിധാന അരങ്ങേറ്റത്തോടൊപ്പം മകൾ സുഹാന അഭിനയത്തിലേക്കുള്ള അരങ്ങേറ്റം കൂടെ ആഘോഷമാക്കുകയാണ് താരകുടുംബം. സോയ അക്തർ സംവിധാനം ചെയ്യുന്ന ദ ആർച്ചീസ് എന്ന സിനിമയിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം.

അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ഖുശി കപൂർ, അമിതാഭ് ബച്ചന്റെ പേരക്കുട്ടി അഗസ്ത്യ നന്ദ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ ഖാനും സുഹാനയ്ക്കും ആശംസകൾ നേരുകയാണ് ബോളിവുഡ്.

Related Articles

Latest Articles