വസ്തുക്കളുടെ വിലവര്ധനയ്ക്കൊപ്പം അനുബന്ധ സാധനങ്ങളിലുള്ള വില വർധന കൂടിയായപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ് നിർമാണ മേഖല. കെട്ടിട നിർമാണ പെർമിറ്റ് -ലൈസൻസ് ഫീസും അടുത്തിടെ വർധിച്ചിരുന്നു. ഒരു വർഷത്തിനിടയിൽ മെറ്റൽ, നിർമിത മണൽ എന്നിവയുൾപ്പെടെ മിക്കവയുടെയും അടിസ്ഥാന വില നാല്പത് ശതമാനം വരെയാണ് ഉയർന്നത്.
2022 ഏപ്രിലിൽ 20 എം.എം വലുപ്പമുള്ള മെറ്റലിന് ക്യുബിക് അടിക്ക് 50 രൂപയുണ്ടായിരുന്നത് ഇപ്പോൾ 72 ആയിട്ടുണ്ട്. മെറ്റൽ വിലയുടെ വർധനവ് കോൺഗ്രീറ്റിനും വില വർധനയുണ്ടാകാൻ ഇടയാക്കും. മണലിന്റെ (പ്ലാസ്റ്ററിങ് സാൻഡ്) ക്യുബിക് അടിയുടെ വില 63 ൽ നിന്ന് 82 രൂപയായി ഉയർന്നിട്ടുണ്ട്.