Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അരികൊമ്പനെ ഇന്ന് മയക്കുവെടി വയ്ക്കും; രണ്ടു വാ‍ര്‍ഡുകളില്‍ നിരോധനാജ്ഞ

ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പനെ ഇന്ന് മയക്കുവെടി വയ്ക്കും. രാവിലെ 4.30ന് ദൗത്യത്തില്‍ പങ്കെടുക്കേണ്ട മുഴുവന്‍ ആളുകളും ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പില്‍ ഒത്തുചേരും. അവിടെ നിന്നും വിവിധ ടീമുകള്‍ ആയി തിരിഞ്ഞ് അരിക്കൊമ്പന്‍ ഉള്ള സ്ഥലത്തേക്ക് പുറപ്പെടും നിലവില്‍ അരിക്കൊമ്ബന്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

വനംവകുപ്പിന്റെ മാത്രം 8 സംഘം ആണ് ഉള്ളത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലെ ആളുകള്‍ ഉള്‍പ്പെടെ 150 ഓളം പേര്‍ ദൗത്യത്തില്‍ പങ്കെടുക്കും. പൊലീസ് ഫയര്‍ഫോഴ്സ് മോട്ടോര്‍ വാഹനം ആരോഗ്യം കെഎസ്‌ഇബി തുടങ്ങിയ വകുപ്പിലെ ജീവനക്കാരാണ് സംഘത്തിലുള്ളത്.

ഹൈറേഞ്ച് സര്‍ക്കിള്‍ സിസി എഫ്‌ആര്‍എസ് അരുണ്‍, രമേഷ് ബിഷ്‌നോയ് മൂന്നാര്‍ ഡിഎഫ്‌ഓ എന്നിവരാണ് ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ദൗത്യ സംഘത്തിലെ സ്പെഷ്യല്‍ ടീം നയിക്കുന്നത്. വനം വകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ ആണ്. നാലു ഡോക്ടര്‍മാരാണ് ഈ സംഘത്തില്‍ ഉണ്ടാവുക. ദൗത്യത്തിന്‍റെ ഭാഗമായി ചിന്നക്കനാല്‍ പ‌ഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാ‍ര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...