ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ചു. കൊമ്പനെ സൂര്യനെല്ലിയിൽ നിന്ന് പടക്കം പൊട്ടിച്ച് കുന്നിറക്കിയാണ് മയക്കുവെടി വെച്ചത്. ഇതോടെ ആന വേസ്റ്റ് കുഴി ഭാഗത്തേക്ക് ഓടി. സാധാരണഗതിയിൽ മയക്കുവെടി വെച്ചാൽ ആന പരിഭ്രാന്തിയോടെ വെടിവെച്ച ആളുടെ അടുത്തേക്ക് പാഞ്ഞു വരികയാണ് ചെയ്യുന്നത്.
എന്നാൽ ഇത് ആന ഓടി മറയുകയാണ് ചെയ്തത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടി വെച്ചത് സിമൻ്റ് പാലത്ത് വെച്ച്. ദൗത്യത്തിന്‍റെ രണ്ടാം ദിവസമാണ് മയക്കുവെടി വെക്കാനായത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്.