താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ ജെല്‍സിയ ജാബിര്‍, സഫ്‌ല (7), ഹസ്‌ന(18), അഫ്‌ലാഹ്(7), ഫൈസന്‍(3), റസീന, അന്‍ഷിദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ആദ്യം ഒരു വശത്തേക്ക് മറിഞ്ഞ ബോട്ട് അല്‍പസമയം കൊണ്ട് തന്നെ പൂര്‍ണമായും തലകീഴായി മുങ്ങുകയായിരുന്നു. ചളിയിലേക്കാണ് ബോട്ട് മുങ്ങിയത്. നിലവില്‍ ബോട്ട് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിക്കാനാണ് ശ്രമം നടക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. അഞ്ച് പേരെ നിലവില്‍ കണ്ടെത്താനാണ് ശ്രമം. മരിച്ചവരില്‍ അധികവും കുട്ടികളാണ്. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ അറിയിച്ചു.
താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്.